Advertisement

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണുക എന്നത് ലക്ഷ്യം; ഐബിറ്റോ മത്സരത്തിന് തുടക്കമായി

October 8, 2022
Google News 3 minutes Read

സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ, രാജ്യാന്തര തലത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഐബിറ്റോ (ഇന്നവേഷന്‍സ്ഫോര്‍ എ ബെറ്റര്‍ ടുമോറോ) മത്സരത്തിന് തുടക്കമായി. കൊച്ചി ഗവ: മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ വാര്‍ഷിക ടെക്‌നോ മാനേജേരിയല്‍ ഫെസ്റ്റായ എക്‌സല്‍ 23 എഡിഷന്റെ ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ഇന്നലെയാണ് ഐബിറ്റോയ്ക്ക് തുടക്കം കുറിച്ചത്. (excel fest started in kochi government engineering collage )

ചടങ്ങില്‍ പ്രശസ്ത സിനിമാ താരമായ ഹരിശ്രീ അശോകന്‍ എക്‌സലിന്റെ ലോഗോ പ്രകാശനം ചെയ്തു. കഴിവും അഭിരുചിയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ടു വരാനും സമൂഹ പുരോഗതിയില്‍ പങ്കു വഹിക്കാനും അവസരങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.

കൃഷ്ണ കുമാര്‍(സി. ഇ. ഒ., ഗ്രീന്‍ പെപ്പര്‍), അശ്വതി വേണുഗോപാല്‍(സി.
ഇ.ഒ. , അവസര്‍ശാല ) തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രോമോ വീഡിയോ ലോഞ്ചിലും ഐബിറ്റോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ലോഞ്ചിലും അതിഥികള്‍ പങ്കെടുത്തു. രാജ്യാന്തര തലത്തില്‍ പ്രശ്‌സ്തിയാര്‍ജ്ജിച്ചതാണ് ഗവ: മോഡല്‍ എന്‍ജിനീയറിങ് കോളേജിന്റെ ടെക്‌നോ മാനേജീരിയല്‍ ഫെസ്റ്റായ എക്‌സല്‍.

എക്‌സലിന്റെ ഭാഗമായാണ് ഐബിറ്റോ സംഘടിപ്പിക്കപ്പെടുന്നത്. ഐഡിയ പിച്ചിംഗ്, ഡെവലപ്പിംഗ്, ഷോകേസിങ് എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ഐബിറ്റോ നടത്തപ്പെടുന്നത്.പ്രോജക്ട് തയ്യാറാക്കാന്‍ മൂന്നു മാസത്തെ കാലാവധിയും, ഈ കാലയളവില്‍ ഈ മേഖലയിലെ പ്രഗത്ഭരുടെ മാര്‍ഗ്ഗദര്‍ശനവും, പ്രത്യേക ശില്പശാലകളില്‍ പ്രവേശനവും, ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ലഭ്യമാകുന്നതാണ്. മികച്ച ടീമുകളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ആണ്. സമൂഹത്തെ അലട്ടുന്ന പ്രശ്‌നങ്ങളെ നവീനമായ രീതിയില്‍ പരിഹരിക്കാന്‍ താത്പര്യമുള്ള ആര്‍ക്കും സൗജന്യമായി രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്,: https://ibeto.excelmec.org/

Story Highlights:excel fest started in kochi government engineering collage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here