സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ഇടക്കൊച്ചി ചാലേപ്പറമ്പില്‍ ലോറന്‍സ് വര്‍ഗീസ് എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്ന ലോറന്‍സിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ലോറന്‍സ് റോഡിനു സമീപം നില്‍ക്കുമ്പോഴാണ് സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഷാന എന്ന സ്വകാര്യ ബസാണ് ഇടിച്ചത്. കഴിഞ്ഞ ദിവസമാണ് ലോറന്‍സ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.
Read Also: തൃശൂരിൽ കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം
Story Highlights: man died after hit by a private bus at kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here