കരുനാഗപ്പള്ളിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണമാണ് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. കുലശേഖരപുരം വില്ലേജിൽ ആദിനാട് തെക്കും മുറിയിൽ ഭീം നഗർ കോളനിയിൽ പാലമൂട്ടിൽ ഹരിക്കുട്ടൻ(23) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
Read Also: മംഗളൂരുവിൽ സുരക്ഷ ശക്തമാക്കി പൊലീസ്; നഗരത്തിൽ നിരോധനാജ്ഞ
6ന് രാത്രി 8.30ന് മദ്യപിച്ച് ഭീം നഗർ കോളനിയിലെത്തിയ പ്രതി കോളനിവാസികളെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഷാജി എന്നയാൾ ഇത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിൽ പ്രതി കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വെട്ട് തടഞ്ഞതിനാൽ ജീവഹാനി ഒഴിവായി. ഷാജിയുടെ ഇടത് കൈയ്ക്കും വലത് കാലിനും പരിക്കേറ്റു.
Story Highlights: man who tried to kill the youth was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here