Advertisement

തൃശൂരിൽ കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

October 8, 2022
2 minutes Read

തൃശൂരിൽ മാളയിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു. പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ ഭാര്യ മേരി അനു (37), മകൾ ആഗ്ന (11) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്. കുളത്തിൽ വീണ മകളുടെ ചെരുപ്പ് എടുക്കാൻ ഇറങ്ങിയപ്പോൾ ആണ് അമ്മ മുങ്ങിയത്. അമ്മ മുങ്ങുന്നത് കണ്ട് മകളും കുളത്തിലേക്ക് ഇറങ്ങുക ആയിരുന്നു. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് അമ്മയെയും മകളെയും കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read Also: തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ ബീഹാർ സ്വദേശികളെ തിരയിൽപ്പെട്ട് കാണാതായി

Story Highlights: Mother and Daughter drown in pond in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top