Advertisement

കളഞ്ഞുകിട്ടിയ ബാഗില്‍ 1,34,000 രൂപ; ഉടമയെ കണ്ടെത്തി തിരികെയേല്‍പ്പിച്ച് പൊലീസുകാരന്‍

October 8, 2022
Google News 2 minutes Read
policeman found the owner and gave him the discarded bag with money

കളഞ്ഞുകിട്ടിയ 1,34,000 രൂപ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ നല്‍കി പൊലീസുകാരന്‍ മാതൃകയായി. കൊച്ചി പള്ളുരുത്തി സ്റ്റേഷനിലെ മെയില്‍ ഡ്രൈവര്‍ ഷാരോണ്‍ പീറ്ററാണ് നഷ്ടമായ തുക ഉടമയ്ക്ക് തിരികെ നല്‍കിയത്.

നൈറ്റ് പെട്രോളിങിനിടെയാണ് ഷാരോണ്‍ പീറ്ററിന് പണമടങ്ങിയ ബാഗ് ലഭിച്ചത്. ഉപേക്ഷിച്ച നിലയിലായിരുന്നു ബാഗ്. നമ്പര്‍ ലോക്കായതിനാല്‍ തുറന്നുനോക്കാനും കഴിഞ്ഞില്ല. തിരികെ സ്‌റ്റേഷനിലെത്തി ബാഗ് ഒരുവിധത്തില്‍ തുറന്നപ്പോഴാണ് ബാഗില്‍ നിന്നും ഡോക്ടര്‍ നിയാസിന്റെ പേരിലുള്ള ഒരു കടലാസ് ലഭിച്ചത്.

Read Also: കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും കണ്ടെത്തിയത് 54 കൈപത്തികൾ !

ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കുമ്പളങ്ങിയിലെ അഡ്രസ് ലഭിച്ചു. തുടര്‍ന്ന് നമ്പരെടുത്ത് ഡോക്ടറെ വിളിച്ചു. സ്‌റ്റേഷനിലെത്തിയ ഡോക്ടറോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ഷാരോണ്‍ തന്നെ ബാഗ് ഡോക്ടര്‍ക്ക് കൈമാറി.

Read Also: കളഞ്ഞുകിട്ടിയ ബാഗിൽ നിന്നും കണ്ടെത്തിയത് 54 കൈപത്തികൾ !

1,34000 രൂപയും ചില രേഖകളുമാണ് ബാഗിലുണ്ടായിരുന്നത്. ബാഗ് കിട്ടിയതോടെ ഡോക്ടര്‍ക്കും സന്തോഷം, കൃത്യനിര്‍വഹണം പൂര്‍ത്തിയാക്കിയ പൊലീസുകാരനും സന്തോഷം.

Story Highlights:policeman found the owner and gave him the discarded bag with money

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here