ബസ് അപകടത്തിൽ പൊലിഞ്ഞ വിഷ്ണു സാറും കുട്ടികളും; നൊമ്പരമായി കോമഡി ഉത്സവം വേദിയിലെ മിന്നും പ്രകടനം

വിദ്യാർഥികൾക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായ കായിക അധ്യാപകനായിരുന്നു വടക്കഞ്ചേരി ബസ് അപകടത്തിൽ മരണപ്പെട്ട വി.കെ.വിഷ്ണു. ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ വി.കെ.വിഷ്ണു കോമഡി ഉത്സവത്തിന്റെ വേദിയിൽ നടത്തിയ പ്രകടനം നൊമ്പരമായി മാറുകയാണ്. പാട്ടിനൊപ്പം നൃത്തം ചെയ്ത വിഷ്ണു സാറിന്റെ ഊർജ്ജസ്വലമായ പ്രകടനം കണ്ട് അന്ന് രമേശ് പിഷാരടി അടക്കം അഭിനന്ദിച്ചിരുന്നു. ഗോഡ്സ് ഓൺ പബ്ലിക് സ്കൂളിൽ അധ്യാപകനായിരിക്കെയാണ് വിഷ്ണു വിദ്യാർത്ഥികളോടൊപ്പം കോമഡി ഉത്സവം വേദി പങ്കിട്ടത്. ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.
മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന വിഷ്ണു ഏറെ പ്രാരാബ്ധങ്ങൾക്കു നടുവിലും സ്പോർട്സിനെ സ്നേഹിച്ചു. സ്കൂളിലെ ഡ്യൂട്ടിക്കു ശേഷം മറ്റു ജോലികളിലും ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്. മുളന്തുരുത്തി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.
Read Also: വടക്കഞ്ചേരി അപകടം; മരണമടഞ്ഞ കെഎസ്ആർടിസി യാത്രക്കാർക്ക് 10 ലക്ഷം
കേരളത്തെയൊന്നാകെ നടുക്കിയഒടുവിലത്തെ വാഹനാപകടമാണ് 5 സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 9 പേർ മരണപ്പെട്ട വടക്കഞ്ചേരി ബസ് അപകടം. ടൂറിസ്റ്റ് ബസിലെ 5 വിദ്യാർഥികളും അധ്യാപകനായ വി കെ വിഷ്ണും കെഎസ്ആർടിസി ബസിലെ 3 യാത്രക്കാരുമാണു മരിച്ചത്.
Story Highlights: Vadakkencherry bus accident death vishnu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here