Advertisement

വെഞ്ഞാറമൂട്ടിലെ ആംബുലൻസ് അപകടം; ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത വകുപ്പ്

October 8, 2022
Google News 1 minute Read

വെഞ്ഞാറമൂട്ടിലെ ആംബുലൻസ് അപകടത്തിൽ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗത വകുപ്പ്. അപകട സമയം വാഹനമോടിച്ച പുരുഷ നഴ്സിന്റെ ലൈസൻസസാണ് റദ്ദാക്കുക. ആംബുലൻസ് ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചിരുന്നു.ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തു നിന്നും ഗുരുതര കൃത്യവിലോപമുണ്ടായതായാണ് കണ്ടെത്തൽ.

അതിവേ​ഗത്തിൽ വന്ന ആംബുലൻസ് ഇടിച്ച് വഴിയരികിൽ നിൽക്കുകയായിരുന്ന അച്ഛനും മകൾക്കുമാണ് പരുക്കേറ്റത്. വഴിയരികിലെ ലാബിന് മുന്നിൽ നിൽക്കുകയായിരുന്നു ഇവർ. വെഞ്ഞാറമൂട് സ്വദേശികളാണ്. ആംബുലൻസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നി​ഗമനം. മകൾ അലംകൃതയുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read Also: വെഞ്ഞാറമൂട്ടില്‍ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ച സംഭവം; വാഹനം ഓടിച്ചത് മെയിൽ നഴ്‌സ്

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. റോഡിന് ഒരു വശത്ത് ബൈക്ക് നിര്‍ത്തി ഷിബുവും അലംകൃതയും ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ നേരത്താണ് ആംബുലന്‍സ് ഇടിച്ചു കയറിയത്. അപകടത്തിന് പിന്നാലെ ഷിബുവിനെയും നാലുവയസുകാരി മകള്‍ അലംകൃതയെയും വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഷിബുവിന്‍റെ തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു. അലംകൃതയുടെയും പരുക്ക് അതീവ ഗുരുതരമാണ്.

Story Highlights: Venjaramoodu Ambulance Accident Updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here