Advertisement

കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തുന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണം; കെ. സുധാകരൻ

October 9, 2022
2 minutes Read
k Sudhakaran reacts to the Chief Minister's foreign trip
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തുന്നതിന്റെ കാരണം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂർ പോലും തിരുവനന്തപുരത്ത് വെച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൊണ്ട് എന്തുണ്ടായെന്ന് സർക്കാർ തിരിഞ്ഞുനോക്കണമെന്നും ധൂർത്തിന് പരിധി വേണമെന്നും അദ്ദേഹം വിമർശിച്ചു.

ശശി തരൂരിന് വോട്ട് ചെയ്യില്ലെന്ന കെ. മുരളീധരന്റെ പ്രസ്താവനയെപ്പറ്റി അദ്ദേഹത്തോട് തന്നെ ചോദിക്കണം. പുതുപള്ളിയിൽ തരൂരിന് അനുകൂലമായി പ്രമേയം പാസാക്കിയതിൽ തെറ്റില്ല. ജനാധിപത്യ സംവിധാനത്തിൽ ജയവും തോൽവിയും വ്യക്തിയുടെ അളവുകോലല്ല. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഇഷ്ടപെട്ടവർക്ക് വോട്ട് പിടിക്കുന്നത് തെറ്റായി കാണേണ്ട. ശശി തരൂരുമായി തനിയ്ക്ക് ഒരു പ്രശ്നവുമില്ല. കോൺഗ്രസ് വോട്ടർ പട്ടികയിൽ കുഴപ്പമൊന്നുമില്ലെന്നും ചിലരുടെ മേൽവിലാസം ഇല്ലാത്തത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വോട്ടർ പട്ടികയിൽ പൂർണവിവരങ്ങളില്ലെന്ന ശശി തരൂരിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് സമിതി

അതേസമയം, കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി അഭിപ്രായപ്പെട്ടു. പിസിസികൾക്ക് കൈമാറിയ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന ഇരു സ്ഥാനാർത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.

9,000 ലധികമുള്ള വോട്ടർമാരിൽ 3,200 ഓളം വോട്ടർമാരുടെ പൂർണ്ണ വിവരങ്ങൾ ഇല്ലെന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടർമാർ പരിചിതമാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതായിരുന്നു തരൂർ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്റെ ആരോപണങ്ങളിൽ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടർമാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പിസിസികൾക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാർത്ഥികൾക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.

അതേസമയം, മുംബൈയിൽ പ്രചാരണം നടത്തുന്ന തരൂർ സംസ്ഥാനത്തെ പ്രധാന നേതാക്കളെ കണ്ട് വോട്ട് തേടി. കശ്മീരിലും ഡൽഹിയിലുമാണ് മല്ലികാർജുൻ ഖർഗെയുടെ പ്രചാരണം. കേരളത്തിലെ നേതാക്കൾ പരസ്യ പിന്തുണ ഖർഗെയ്ക്ക് നൽകുന്നതിനിടെ, ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ തരൂരിനായി പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് പ്രമേയം പാസാക്കിയത്. കേരളത്തിലെ നേതാക്കൾ തരൂരിന് വോട്ട് രേഖപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. പാലായിലെ ശശി തരൂർ അനുകൂല ഫ്ളക്സിന് പിന്നാലെയാണ് പുതുപ്പള്ളിയിലെ രാഷ്ട്രീയ പ്രമേയം.

Story Highlights: k Sudhakaran reacts to the Chief Minister’s foreign trip

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement