Advertisement

വോട്ടർ പട്ടികയിൽ പൂർണവിവരങ്ങളില്ലെന്ന ശശി തരൂരിന്റെ ആരോപണം അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് സമിതി

October 9, 2022
Google News 2 minutes Read
shashi thaoor congress voters

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പൂർണ്ണ വിവരങ്ങൾ ഇല്ലെന്ന ശശി തരൂരിന്റെ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി. പിസിസികൾക്ക് കൈമാറിയ വോട്ടർ പട്ടികയുടെ വിശദാംശങ്ങൾ സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാമെന്ന് സമിതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ പര്യടനം നടത്തുന്ന ഇരു സ്ഥാനാർത്ഥികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. (shashi thaoor congress voters)

Read Also: ഖാര്‍ഗെക്ക് അനുകൂലമായ പരസ്യ പ്രസ്താവന: നേതാക്കള്‍ക്കെതിരെ എഐസിസിക്ക് പരാതി നല്‍കുമെന്ന് ശശി തരൂര്‍

9,000 ലധികമുള്ള വോട്ടർമാരിൽ 3,200 ഓളം വോട്ടർമാരുടെ പൂർണ്ണ വിവരങ്ങൾ ഇല്ലെന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ഇത് ബാധിച്ചു. കേരളത്തിലെ വോട്ടർമാർ പരിചിതമാണെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതായിരുന്നു തരൂർ ക്യാമ്പിനുണ്ടായ തിരിച്ചടി. തരൂരിന്റെ ആരോപണങ്ങളിൽ അടിസ്ഥാനമില്ല എന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ വിശദീകരണം. വോട്ടർമാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ പിസിസികൾക്ക് കൈമാറിയിട്ടുണ്ടെന്നും, സ്ഥാനാർത്ഥികൾക്ക് ഇവ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് സമിതി വ്യക്തമാക്കുന്നു.

അതേസമയം, മുംബൈയിൽ പ്രചാരണം നടത്തുന്ന തരൂർ സംസ്ഥാനത്തെ പ്രധാന നേതാക്കളെ കണ്ട് വോട്ട് തേടി. കശ്മീരിലും ഡൽഹിയിലുമാണ് മല്ലികാർജുൻ ഖർഗെയുടെ പ്രചാരണം. കേരളത്തിലെ നേതാക്കൾ പരസ്യ പിന്തുണ ഖർഗെയ്ക്ക് നൽകുന്നതിനിടെ, ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ തരൂരിനായി പ്രമേയം പാസാക്കി. തോട്ടയ്ക്കാട് 140, 141 നമ്പർ ബൂത്ത് കമ്മിറ്റികളാണ് പ്രമേയം പാസാക്കിയത്. കേരളത്തിലെ നേതാക്കൾ തരൂരിന് വോട്ട് രേഖപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കോട്ടയം ഡിസിസിക്കും കെപിസിസിക്കും എഐസിസിക്കും പ്രമേയം അയച്ചു. പാലായിലെ ശശി തരൂർ അനുകൂല ഫ്ളക്സിന് പിന്നാലെയാണ് പുതുപ്പള്ളിയിലെ രാഷ്ട്രീയ പ്രമേയം.

Read Also: ശശി തരൂർ അനുകൂല ഫ്ലക്സ്; പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്ന് മണ്ഡലം പ്രസിഡന്റ്

ഖാർഗെയ്ക്ക് അനുകൂലമായി പരസ്യ പ്രസ്താവന നടത്തുന്ന നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് ശശി തരൂർ അറിയിച്ചിരുന്നു. വിഷയത്തിൽ എഐസിസിക്ക് പരാതി നൽകുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകങ്ങളെ ഖാർഗെയ്ക്ക് അനുകൂല നിലപാടെടുക്കാൻ പിന്തുണയ്ക്കുന്നത് എഐസിസി അല്ലെന്ന് തരൂർ പറയുന്നു. പിസിസികളുടെ പരസ്യ പിന്തുണയ്ക്ക് പിന്നിൽ ദേശീയ നേതൃത്വമാണെന്നതിന് തെളിവില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.

Story Highlights: shashi thaoor congress election voters list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here