Advertisement

ദേശീയ ഗെയിംസ്; പുരുഷന്മാരുടെ ഫുട്‌ബോളില്‍ കേരളം ഫൈനലിൽ

October 9, 2022
Google News 3 minutes Read
National Games: Kerala through to final in men's football

2022 ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ ഫുട്‌ബോളില്‍ കേരളം ഫൈനലിൽ പ്രവേശിപ്പിച്ചു. സെമി ഫൈനൽ മത്സരത്തിൽ കര്‍ണാടകയെയാണ് കേരളം കീഴടക്കിയത്. ഇതോടെ ദേശീയ ഗെയിംസില്‍ കേരളം ഒരു മെഡല്‍ കൂടി ഉറപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ഏകപക്ഷീയമായ വിജയം. ( National Games: Kerala through to final in men’s football ).

Read Also: ദേശീയ ഗെയിംസ്; മെഡല്‍ എണ്ണം കൂട്ടാന്‍ കേരളം ഇന്നിറങ്ങും

അജീഷും മുഹമ്മദ് ആഷിഖുമാണ് കേരളത്തിനായി ​ഗോൾവല കുലുക്കിയത്. മത്സരം ആരംഭിച്ച് ആദ്യമിനിറ്റില്‍ മുഹമ്മദ് ആഷിഖിന്റെ ​ഗോളിലൂടെ കേരളം മുന്നിലെത്തി. ആദ്യ പകുതിയില്‍ മറ്റാർക്കും ​ഗോൾ നേടാൻ സാധിച്ചില്ല. രണ്ടാം പകുതിയിലെ 55-ാം മിനിറ്റില്‍ കേരളത്തിനായി അജീഷ് രണ്ടാം ഗോൾ നേടി. മത്സരത്തിലേക്ക് തിരിച്ചുവരാൻ കര്‍ണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം ശക്തമായിരുന്നു.

ദേശീയ ഗെയിംസില്‍ പുരുഷന്മാരുടെ വാട്ടര്‍ പോളോയിലും കേരളം ഫൈനലിലെത്തി. സെമി ഫൈനലില്‍ ബംഗാളിനെ കീഴടക്കിയാണ് കേരളം ഫൈനലിലെത്തിയത്. 9-7 എന്ന സ്‌കോറിനായിരുന്നു കേരളത്തിന്റെ വിജയം.

Story Highlights: National Games: Kerala through to final in men’s football

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here