ഉത്തർപ്രദേശിൽ ഓടുന്ന കാറിനുള്ളിൽ യുവതി ബലാത്സംഗത്തിനിരയായി

ഉത്തർപ്രദേശിലെ ജയ്‌സിങ്പൂർ ഏരിയയിലെ സുൽത്താൻപൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ ഓടുന്ന കാറിൽ ബലാത്സംഗത്തിനിരയാക്കി. 23 കാരി വീട്ടിലേക്ക് മടങ്ങുംവഴി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഒരു കനാലിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബിടെക് വിദ്യാർത്ഥിനിയെ കാറിൽ എത്തിയ പ്രതി തട്ടിക്കൊണ്ടുപോയി. കാറിനുള്ളിൽ വച്ച് ഡ്രൈവർ ബലാത്സംഗം ചെയ്ത ശേഷം ഒരു കനാലിന് സമീപം യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
പിന്നീട് വീട്ടിലെത്തിയ പെൺകുട്ടി സംഭവം വീട്ടുകാരോട് പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രഥമദൃഷ്ട്യാ അന്വേഷണത്തിന് ശേഷം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും ജയ്സിംഗ്പൂർ സർക്കിൾ ഓഫീസർ അറിയിച്ചു.
Story Highlights: Woman Raped Inside Moving Car In Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here