Advertisement

മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയത്;​ ​ഗുരുതര ആരോപണവുമായി തോമസ് ഐസക്

October 10, 2022
Google News 2 minutes Read
ED treated me with disrespect; TM Thomas Isaac

മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയതെന്നും മൗലിക അകാശങ്ങളെ ഹനിക്കാൻ ഇഡി ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടെന്നും മുൻമന്ത്രി തോമസ് ഐസക്. ഇഡി തന്നെ വിരട്ടാൻ നോക്കേണ്ട. രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് ഇ ഡി നടത്തുന്നത്. ഇ.ഡിക്ക് എന്തും അന്വേഷിക്കാമെന്ന രീതി ശരിയല്ല. കിഫ്ബിയെ തകർക്കാനുള്ള ശമമാണ് ഇ.ഡി നടത്തുന്നത്. സമൻസ് തനിക്ക് നൽകുംമുമ്പ് മാധ്യമങ്ങൾക്ക് ചോർത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ( ED treated me with disrespect; TM Thomas Isaac ).

ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നു. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ഐസക്കിന് തുടർ സെമൻസുകൾ അയക്കാൻ പാടില്ല. കേസ് പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരായ് ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തിർക്കാൻ ശ്രമിച്ചത് ഇ.ഡിയെ പ്രതിരോധിക്കാനാണെന്നാണ് ഇ.ഡിയുടെ വാദം.

Read Also: തോമസ് ഐസക്കിന് ആശ്വാസം; തുടർ സമൻസുകൾ അയക്കുന്നതിൽ നിന്ന് ഇ.ഡിയെ വിലക്കി ഹൈക്കോടതി

മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെയാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക് കോടതിയെ സമീപിച്ചത്. കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി തനിക്ക് നൽകിയ നോട്ടീസുകൾ നിയമപരമല്ലെന്നാണ് ഐസക്ക് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. മസാലബോണ്ടുകൾ ഇറക്കിയതിൽ വിദേശനാണ്യ വിനിമയ നിയമത്തിൻറെ ലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി മുൻ ധനമന്ത്രിക്ക് സമൻസ് നൽകിയത്.

ഇഡിയുടെ നടപടി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അതേസമയം വിഷയത്തിൽ കോടതി ഇടപെടരുതെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നത്. അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് തോമസ് ഐസക്ക് നടത്തുന്നതെന്ന് നേരത്തെയും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിവരശേഖരണത്തിന് ഹാജരാകാൻ നോട്ടീസ് അയച്ചപ്പോൾതന്നെ ഇതിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ്. അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. ഇതിൻറെ പേരിൽ ഹർജിക്കാർക്ക് ഒരു നഷ്ടവും ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. അതിനാൽ, നിലവിലെ അവസ്ഥയിൽ ഹർജി അപക്വമാണെന്നായിരുന്നു ഇ.ഡിയുടെ വാദം.

Story Highlights: ED treated me with disrespect; TM Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here