Advertisement

മുലായം സിംഗ് യാദവിന്റെ മരണം ദുഃഖകരമാണെന്ന് യോഗി; യുപിയിൽ 3 ദിവസത്തെ ദുഃഖാചരണം

October 10, 2022
1 minute Read

എസ്.പി അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. സോഷ്യലിസത്തിന്റെ നെടുംതൂണായിരുന്നു മുലായം സിംഗ്. പോരാട്ടത്തിൻ്റെ ഒരു യുഗമാണ് അവസാനിച്ചതെന്നും യോഗി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. മുലായം സിംഗിൻ്റെ കുടുംബത്തിനും അനുഭാവികൾക്കും അനുശോചനം അറിയിക്കുന്നതായും യോഗി പറഞ്ഞു. മുലായം സിംഗിന്റെ മകൻ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, സഹോദരൻ രാം ഗോപാൽ യാദവ് എന്നിവരുമായി യോഗി ആദിത്യനാഥ് ഫോണിൽ സംസാരിച്ചു.

മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു. പൂർണ സംസ്ഥാന ബഹുമതികളോടെയാകും അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വച്ചാണ് മുലായം സിംഗ് യാദവ് അന്തരിച്ചത്. മുലായം സിംഗ് യാദവ് മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എട്ട് തവണ എംഎൽഎയുമാണ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights: Yogi Adityanath Declares 3-Day Mourning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top