ട്വന്റിഫോർ റിപ്പോർട്ടർ അരുൺ രാജിന് നേരെ കയ്യേറ്റ ശ്രമം; കത്തിയും ബിയർ കുപ്പിയും വീശി, പ്രതി പിടിയിൽ

ട്വന്റിഫോർ റിപ്പോർട്ടർ അരുൺ രാജിന് നേരെ കയ്യേറ്റ ശ്രമം. കൊല്ലം ചിന്നക്കട ട്വന്റിഫോർ ഓഫീസിന് സമീപം ലൈവ് റിപ്പോർട്ടിങിനെയാണ് അതിക്രമം. അരുൺ രാജിന് നേരെ ഇയാൾ കത്തിയും ബിയർ കുപ്പിയും വീശി. സംഭവത്തിൽ ജോണിയെന്നയാളെ പൊലീസ് പിടികൂടി.
ഇന്ന് വൈകുന്നേരമാണ് സംഭവം ഉണ്ടായത്. ലൈവ് നൽകാൻ തയാറെടുക്കുന്നതിനെയാണ് കയ്യേറ്റശ്രമം ഉണ്ടായത്. കാമറ മാറ്റണമെന്ന് ആവശ്യപ്പെടുകയും ഒരു പ്രകോപനവുമില്ലാതെ കാമറ തട്ടിയിടാനും ഇയാൾ ശ്രമിച്ചു. ഇയാൾ ബിയർ കുപ്പിയും കത്തിയും അരുൺ രാജിന് നേർക്ക് വീശുകയും ഏറെനേരെ വെല്ലുവിളി നടത്തുകയും ചെയ്തു. പ്രദേശവാസികൾ ഉൾപ്പെടെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്തിരിയാൻ തയാറായില്ല. തുടർന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് നിഗമനം.
Story Highlights : Attempted assault on Twentyfour reporter Arun Raj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here