Advertisement

ട്വന്റിഫോർ റിപ്പോർട്ടറെ ആക്രമിച്ച സംഭവം: ശക്തമായ നടപടി വേണമെന്ന് കെയുഡബ്ല്യുജെ

May 10, 2024
1 minute Read

ട്വന്റിഫോർ ന്യൂസ് ചാനലിന്റെ കൊല്ലം ജില്ലാ റിപ്പോർട്ടർ ആർ. അരുൺരാജ്, ക്യാമറമാൻ രാജ്കിരൺ, ഡ്രൈവർ ശ്രീകാന്ത് ആക്രമിച്ച സാമൂഹ്യവിരുദ്ധനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ട്വന്റിഫോർ ന്യൂസ് ചാനൽ ഓഫീസിൽ അതിക്രമിച്ചു കയറി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഓഫീസിനു മുന്നിൽ നിന്ന് ലൈവ് പ്രോഗ്രാം ചെയ്യുകയായിരുന്ന റിപ്പോർട്ടറെയും ക്യാമറാമാനെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും അസഭ്യം പറഞ്ഞുകൊണ്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കൊല്ലം ഈസ്റ്റ് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മദ്യലഹരിയിലായിരുന്ന അക്രമി പോലീസിനെ വെട്ടിച്ച് കടന്നു. പോലീസിനെയും മാധ്യമപ്രവർത്തകരെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. പിന്നീട് ഇയാളെ പൊലീസ് പിടികൂടി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി ബിജു, സെക്രട്ടറി സനൽ ഡി പ്രേം എന്നിവർ ആവശ്യപ്പെട്ടു.

Story Highlights : KUWJ react assault on Twentyfour reporter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top