Advertisement

ദയാബായിയുടെ സമരം: സര്‍ക്കാര്‍ ജനാധിപത്യ മര്യാദ പാലിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എ

October 11, 2022
2 minutes Read

കാസര്‍ഗോഡ്‌ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി തേടിയുള്ള ദയാബായി നടത്തി വരുന്ന നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് ജനാധിപത്യ മര്യാദകള്‍ പാലിക്കാതെയുള്ള നിഷേധാത്മക നിലപാടാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ. പതിനൊന്നാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിത ബാധിതര്‍ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടിയുള്ള ദയാബായിയുടെ സമരത്തിന് നേരെ ജനാധിപത്യ മര്യാദ പാലിക്കാതെ നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ദുരിത ബാധിതര്‍ക്ക് വിദഗ്ധ ചികിത്സാ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതും ജില്ലക്കായി ആരംഭിച്ച മെഡിക്കല്‍ കോളേജ് നാളിതുവരെ പ്രവര്‍ത്തന സജ്ജമാക്കത്തതും സര്‍ക്കാരിന്റെ വീഴ്ചയാണെന്ന്  അനൂപ് ജേക്കബ് എം.എൽ.എ കുറ്റപ്പെടുത്തി.

Story Highlights: Anoop Jacob says that the government should follow democratic decency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top