Advertisement

നരബലി നടത്തിയ ദുർമന്ത്രവാദി ഭ​ഗവൽ ഫെയ്സ്ബുക്കിൽ മലയാള ഹൈകു കവി

October 11, 2022
2 minutes Read
Bhagaval Singh facebook post Haiku Poems

മന്ത്രവാദത്തിനായി കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ പിടിയിലായ ഭ​ഗവൽ സിം​ഗ് ഫെയ്സ്ബുക്കിലെ മലയാള ഹൈകു കവിതയെഴുതുന്നയാൾ. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു മൂന്ന് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതി നൽകിയ മൊഴി. ( Bhagaval Singh facebook post Haiku Poems ).

സെപ്തംബർ 26നാണ് കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ കാണാതാവുന്നത്. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. സെപ്തംബർ 26ന് ശേഷവും ഭ​ഗവൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വരി മാത്രമുള്ള ചെറിയ ​പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്.

Read Also: പത്തനംതിട്ടയിൽ വൈദ്യവുമായി ജീവിച്ച ദമ്പതികൾ; ഭഗവലിന്റെ അച്ഛൻ പ്രസിദ്ധനായ തിരുമ്മലുകാരൻ; കുടുംബം നരബലി ചെയ്തുവെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ

ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത

ഇതാണ് ഭ​ഗവൽ സിം​ഗ് ഏറ്റവും ഒടുവിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൈകു കവിത. നാല് ദിവസം മുമ്പാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു

ഈ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ മാസം ആറിനാണ്. 2020, 2021 വർഷങ്ങളിലും ഇയാൾ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തെ നടുക്കിക്കൊണ്ടാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത ഇന്ന് രാവിലെ പുറത്ത് വന്നത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ഒരു സ്ത്രീയെ കഴുത്തറുത്ത് വെട്ടി കഷ്ണങ്ങളാക്കിയാണ് കുഴിച്ചിട്ടത്. മറ്റൊരു സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി വെട്ടി കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഇവരുടെ മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നിലവിൽ പൊലീസ്.

Story Highlights: evil sorcerer Bhagaval Singh facebook post Haiku Poems

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top