Advertisement

ഹൈകു കവിതകൾ ക്ലാസെടുത്ത് നൽകും; ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ രോക്ഷപ്രകടനങ്ങളുടെ പെരുമഴ

October 11, 2022
Google News 2 minutes Read

ഇലന്തൂരിലെ ഇരട്ട ആഭിചാര കൊല കേസിലെ പ്രധാന പ്രതി ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ രോക്ഷപ്രകടനവുമായി സോഷ്യൽ മീഡിയ. ഭഗവൽ സിംഗിന്റെ ഫേസ്ബുക്കിലെ കവിതകൾക്ക് താഴെ വലിയ ജന രോഷമാണ് ഉയരുന്നത്. നിരവധി ഹൈകു കവിതകളാണ് ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത്. (bhagawal singh’s comments on facebook)

ആഭിചാര കൊലയുമായി ബന്ധപ്പെട്ട വാർത്തകൾക്കിടെ ഭഗവൽ സിംഗിന്റെ സമൂഹമാദ്ധ്യമ ഇടപെടലുകളെക്കുറിച്ചുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭഗവൽ സിംഗിന്റെ ഹൈകു കവിതകൾക്ക് താഴെ കമന്റുകൾ നിറയാൻ ആരംഭിച്ചത്.

Read Also: നരബലി നടത്തിയത് സർവൈശ്വര്യ പൂജയ്ക്ക് വേണ്ടി; പത്മയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണം എത്തിയത് നരബലിയിൽ

ഭഗവൽ സിംഗിനെ നിയമത്തിനല്ല മറിച്ച് ശിക്ഷ നടപ്പാക്കാൻ നാട്ടുകാർക്കാണ് വിട്ട് നൽകേണ്ടത് എന്നാണ് പൊതുജനാഭിപ്രായം. നിരവധി പേർ ഇയാളെ അൺഫ്രണ്ട് ചെയ്തിട്ടുമുണ്ട്. ഹൈകു കവി എന്ന പേരിലാണ് ഭഗവൽ സിംഗ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്കടിയിൽ അറിയപ്പെടുന്നത്.

ഹൈകു കവിതകളെക്കുറിച്ച് ഫേസ്ബുക്ക് പേജുകളിലൂടെ മറ്റുള്ളവർക്ക് ക്ലാസെടുത്ത് നൽകാറുമുണ്ട്. സാഹിത്യരംഗത്തെ പ്രമുഖർ ഉൾപ്പെടെ ഭഗവൽ സിംഗിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഇതിന് പുറമേ വലിയ പിന്തുണയാണ് ഇയാൾക്ക് സമൂഹമാദ്ധ്യമത്തിൽ ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും ഇയാളെ അൺഫ്രണ്ട് ചെയ്യുകയാണ്.

Story Highlights: bhagawal singh’s comments on facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here