വർക്ക് ഫ്രം ഹോമിനിടെ വെബ് കാം ഓൺ ചെയ്യാൻ വിസമ്മതിച്ച തൊഴിലാളിയെ പിരിച്ചുവിട്ടു; കമ്പനിക്ക് 72700 ഡോളർ പിഴ

വർക്ക് ഫ്രം ഹോമിനിടെ വെബ് കാം ഓൺ ചെയ്യാൻ വിസമ്മതിച്ച തൊഴിലാളിയെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനിക്ക് 72,700 ഡോളർ പിഴ. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ചെറ്റു എന്ന ടെലിമാർക്കറ്റിംഗ് കമ്പനിക്കാണ് നെതർലൻഡ്സ് കോടതി പിഴവിധിച്ചത്. പണം തൊഴിലാളിക്ക് നൽകണം.
ജോലി ചെയ്യുന്ന 8 മണിക്കൂറും വെബ് കാം ഓണാക്കണമെന്നായിരുന്നു കമ്പനിയുടെ നിർദ്ദേശം. എന്നാൽ, ഇത് തൊഴിലാളി വിസമ്മതിച്ചു. തനിക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ഇയാൾ കമ്പനിയെ അറിയിച്ചു. തുടർന്ന് കമ്പനി ഇയാളെ പിരിച്ചുവിടുകയായിരുന്നു. കമ്പനിയ്ക്കെതിരെ തൊഴിലാളി കോടതിയെ സമീപിച്ചു. വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നവരോട് വെബ് കാം ഓണാക്കിയിരിക്കാൻ ആവശ്യപ്പെടുന്നത് മാനുഷികാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് നഷ്ടപരിഹാരമായി തൊഴിലാളിക്ക് 72,700 രൂപ നൽകാൻ കോടതി വിധിച്ചത്. തൊഴിലാളിയുടെ വെബ് കാം ദൃശ്യങ്ങൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു.
Story Highlights: Company Fined Firing Employee Webcam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here