Advertisement

നിർണായക ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്; ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യും

October 11, 2022
Google News 1 minute Read

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റമില്ല. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ ടീം കളത്തിലിറങ്ങിയിരിക്കുന്നത്. ഡേവിഡ് മില്ലറാണ് ഈ മത്സരത്തിൽ ആഫ്രിക്കൻ ടീമിന്റെ നായകൻ.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ പരമ്പരയിൽ ഇരു ടീമുകളും 1-1ന് സമനിലയിലാണ്. ഈ മത്സരം ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. 12 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പരമ്പര നേടുക എന്ന വെല്ലുവിളിയാണ് ടീം ഇന്ത്യ നേരിടുന്നത്.

ഇന്ത്യ: ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ (WK), വാഷിംഗ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക് (WK), യെനെമാൻ മലാൻ, റീസ ഹെൻഡ്രിക്സ്, എയ്ഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ (c), മാർക്കോ ജാൻസൻ, ആൻഡിലെ ഫെഹ്ലുക്വായോ, ജോൺ ഫോർച്യൂയിൻ, ലുങ്കി എൻഗിഡി, എൻറിക് നോർട്ട്ജെ.

Story Highlights: ind vs sa updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here