പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിൽ വച്ച് കൂട്ട ബലാത്സംഗം ചെയ്തു

ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത മകളെ അമ്മയുടെ മുന്നിലിട്ട് കൂട്ട ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ മാതാവിനെ മർദ്ദിച്ച പ്രതികൾ ഫോണും പണവും കവർന്നു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി
ഝാർഖണ്ഡിലെ ദിയോഗറിലാണ് സംഭവം. നർത്തകിയായ മകളുമായി സ്റ്റേജ് ഷോ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അതിക്രമം. ബൈക്കിലെത്തിയ ആറംഗ സംഘം പെൺകുട്ടിയെ ബലംപ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടയിൽ പൊലീസിനെ ബന്ധപ്പെടാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാവിനെ മർദ്ദിച്ച് പ്രതികൾ ബാഗിൽ ഉണ്ടായിരുന്ന പണവും ഫോണും കവർന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. മറ്റുള്ള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: minor gang raped mother jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here