Advertisement

എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഉചിതമായ നടപടി സ്വീകരക്കും; വി.ഡി സതീശൻ

October 11, 2022
Google News 2 minutes Read

എൽദോസ് കുന്നപ്പള്ളിക്കെതിരായ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഉചിതമായ നടപടി സ്വീകരക്കും. സ്ത്രീ വിരുദ്ധ നടപടികൾ ഒരു തരത്തിലും വച്ച് പൊറുപ്പിക്കില്ല. കെപിസിസി പ്രസിഡന്റ് തുടർ നടപടികൾ വ്യക്തമാക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു.

അതേസമയം എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോവളം പോലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്.

Read Also: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം; കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന സംഭവമെന്ന് എ.എ.റഹീം

എൽദോസ് കുന്നപ്പിളി എംഎൽഎക്കെതിരായ പരാതിയിൽ മൊഴി നൽകാൻ യുവതി എത്തി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാനെത്തിയത്. മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.

Story Highlights: V D Satheesan Reacts Eldhose Kunnappilly Assault complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here