Advertisement

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു; സമീപവാസികളുടെ സമയോചിതമായ ഇടപെടൽ- വിഡിയോ

October 12, 2022
Google News 4 minutes Read

തിരക്കേറിയ ജീവിതത്തിൽ ചുറ്റുമുള്ളവരെ ചേർത്തുപിടിക്കാനോ ഒന്ന് ഓർത്തെടുക്കാനോ സമയമില്ലാതെയാണ് ഈ ലോകം മുന്നോട്ട് പോകുന്നത്. എന്നാൽ ഇന്നും മനുഷ്യത്വം വറ്റാത്ത, ഒരു ലോകം നമുക്ക് ചുറ്റും ഉണ്ടെന്ന് തെളിയിക്കുന്ന ഒരു കാഴ്ച്ചയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ നിർത്തി പുറകിലിരുന്ന ആൾ ഇറങ്ങുന്നു. തൊട്ടുപിന്നാലെ സ്കൂട്ടറിന് തീ പിടിക്കുന്നു. തുടർന്ന് സമീപവാസികൾ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ഇപ്പോൾ വൈറലായ വിഡിയോയിൽ ഒരു ദമ്പതികൾ സ്കൂട്ടറിൽ എത്തുന്നത് കാണാം. യുവതി ഇറങ്ങിയപ്പോഴാണ് വാഹനത്തിന് തീപിടിച്ചതായി ശ്രദ്ധിക്കുന്നത്. സ്കൂട്ടർ ഓടിക്കുന്നയാൾ തിടുക്കത്തിൽ ഇറങ്ങി തീ അണയ്ക്കാൻ ശ്രമിക്കുന്നു. അയാൾ വെള്ളത്തിനായി പോകുമ്പോൾ, സമീപത്ത് നിന്നിരുന്ന പലരും വാഹനത്തിൽ വെള്ളം ഒഴിച്ച് അവരെ സഹായിച്ചു, തീ അണയ്ക്കാൻ ഒരാൾ തന്റെ അഗ്നിശമന ഉപകരണം കൊണ്ടുവന്നു.’ഇത് ഇന്ത്യയിൽ മാത്രമേ സംഭവിക്കൂ. ദുരന്തം ഒഴിവാക്കാൻ കൈകോർക്കുക’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

സമയോചിതമായ ഇടപെടലുകൾ പലരുടെയും ജീവൻ രക്ഷിക്കുന്ന വാർത്തകൾ നാം കാണാറുണ്ട്. ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ഇത്തരം ചില സംഭവങ്ങൾ.

Story Highlights: bystanders helping a couple after their scooter caught fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here