‘പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചില്ല’, മുഖ്യപ്രതി ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്ന് പൊലീസ്
ഇലന്തൂർ ഇരട്ട നരബലി കേസിലെ മുഖ്യപ്രതി ഷാഫി ബുദ്ധിമാനായ കുറ്റവാളിയെന്ന് പൊലീസ് കോടതിയിൽ. പിടിക്കപ്പെടാതിരിക്കാൻ, കൃത്യം നടത്തുമ്പോൾ ഷാഫി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പത്മയുടെ കൊല നടക്കുമ്പോൾ ഷാഫിയുടെ ടവർ ലൊക്കേഷൻ ഇലന്തൂരിൽ അല്ലായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി.(kerala police on human sacrifice kerala shafi)
കേസിൽ ഒന്നാം പ്രതി മുഹമ്മദ് ഷാഫി,രണ്ടാം പ്രതി ഭഗവൽ സിംഗ് മൂന്നാം പ്രതി ലൈല എന്നിവരാണ്.നരബലിക്ക് വേണ്ട ഗൂഢാലോചന നടത്തി മറ്റു പ്രതികളെ കൃത്യത്തിന് വേണ്ടി പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷാഫിയെ ഒന്നാം പ്രതിയാക്കാൻ കാരണം. സംഭവത്തിൽ കൂടുതൽ ഇരകളെന്ന് പൊലീസ് വ്യക്തമാക്കി.
നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയിൽ ഹാജരായി. മൂന്ന് പ്രതികൾക്കും വേണ്ടി വക്കാലത്തെടുക്കുമെന്നും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സമീപിച്ചതായും ആളൂർ പറഞ്ഞു.
Story Highlights: kerala police on human sacrifice kerala shafi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here