‘സന്ദീപ് വാര്യറോ സുരേന്ദ്രനോ?’; സമൂഹമാധ്യമത്തില്‍ വോട്ടെടുപ്പ് നടത്തി രാമസിംഹന്‍

സന്ദീപ് വാര്യറോ സുരേന്ദ്രനോ സമൂഹമാധ്യമത്തില്‍ വോട്ടെടുപ്പ് നടത്തി ബിജെപി മുന്‍ സംസ്ഥാന സമിതിയംഗവും സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍. രണ്ടുപേരുടെയും ഫോട്ടോയും പേരും ഫേസ്ബുക്കിലൂടെ പങ്കുവച്ച് ബിജെപി പ്രവര്‍ത്തകരോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് രാമസിംഹന്‍.(ramasimhan created poll on social media for k surendran, sandeep warier)
‘പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല. മനസ്സാക്ഷി വോട്ട്. അതല്ലേ ജനാധിപത്യം. വോട്ട് സ്വതന്ത്രമായി ചെയ്യൂ. ജനം ആരുടെ കൂടെ. അറിയട്ടെ’, രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ സന്ദീപ് വാര്യര്‍ക്ക് പിന്തുണയുമായി രാമസിംഹന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ‘ഞാന്‍ കൂടെയുണ്ട് സന്ദീപ് വാര്യര്‍’ എന്ന് ഒറ്റവരിയില്‍ ഫേസ്ബുക്കിലെഴുതിയാണ് രാമസിംഹന്‍ പിന്തുണയറിയിച്ചത്.
സന്ദീപിനെതിരെ ലഭിച്ച പരാതികളെ തുടര്‍ന്നായിരുന്നു പുറത്താക്കല്‍. കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സന്ദീപ് വാര്യരെ പുറത്താക്കികാെണ്ടുളള തീരുമാനം പ്രഖ്യാപിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
വോട്ടു ചെയ്യൂ
സന്ദീപ് വാര്യർ A
സുരേന്ദ്രൻ B
ഇതിൽ പക്ഷഭേദമില്ല വോട്ട് ആർക്കും കാണാമല്ലോ. A or B
പോസ്റ്റുമാന് പ്രത്യേക താത്പര്യം ഇല്ല…മനസ്സാക്ഷി വോട്ട്… അതല്ലേ ജനാധിപത്യം… വോട്ട് സ്വതന്ത്രമായി ചെയ്യൂ.
ജനം ആരുടെ കൂടെ… അറിയട്ടെ…
????
ജനപക്ഷം അവർ നിശ്ചയിക്കട്ടെ A or B
Story Highlights: ramasimhan created poll on social media for k surendran, sandeep warier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here