Advertisement

ബത്തേരി നഗരത്തിന് സമീപം കടുവയിറങ്ങി; വീടിന്റെ മതില്‍ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

October 12, 2022
Google News 2 minutes Read

വയനാട് ബത്തേരി ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപമാണ് കടുവയെത്തിയത്. വീടിന്റെ മതില്‍ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വനപാലകര്‍ മേഖലയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. നഗരപ്രദേശത്തിന് സമീപത്തുള്‍പ്പെടെ കടുവയെത്തിയ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി. (tiger near wayanad sultan bathery town)

മണിച്ചിറയില്‍ റോഡ് മുറിച്ചുകടന്ന കടുവ യാത്രക്കാരുടെ മുന്നില്‍ അകപ്പെടുന്ന സാഹചര്യവുമുണ്ടായി. ഇവിടെ നിന്നും നീങ്ങിയ കടുവയാണ് ദൊട്ടപ്പന്‍കുളത്തെത്തിയത്.

Read Also: ‘ആദ്യം കൈകൾ വെട്ടി, പിന്നീട് കഴുത്തറുത്ത് സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം വീട്ടിൽ വീഴ്ത്തി’; നരബലി പൊലീസിനോട് വിശദീകരിച്ച് ലൈല

കാടുമൂടിക്കിടക്കുന്ന ബീനാച്ചി എസ്റ്റേറ്റില്‍ നിന്നാകാം കടുവ ജനവാസ മേഖലയിലേക്കെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്. എസ്റ്റേറ്റില്‍ മുന്‍പും കടുവയുടെ സാന്നിധ്യം ഉള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാത്രി 7 മണിയോടെയാണ് കടുവ ജനവാസ കേന്ദ്രത്തിലേക്ക് പ്രവേശിച്ചത്.

Story Highlights: tiger near wayanad sultan bathery town

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here