നരബലിക്ക് ഉത്തരവാദികളായവര്‍ എത് പാർട്ടിയിൽപ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ല; എം വി ഗോവിന്ദന്‍

നരബലിക്ക് ഉത്തരവാദികളായവര്‍ എത് പാർട്ടിയിൽപ്പെട്ടവരാണെങ്കിലും സംരക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇക്കാര്യത്തിൽ സിപിഐഎമ്മിന് വ്യക്തമായ നിലപാടുണ്ട്.എല്ലാ പാർട്ടിക്കാരും ഇത്തരം പ്രവണതകൾക്കെതിരെ രംഗത്ത് വരണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.(pinarayi vijayan’s dubai is trip for the development of country-m v govindhan)
ഓരോ പ്രസ്ഥാനവും ആത്മപരിശോധന നടത്തണം.നവോത്ഥാന മൂല്യങ്ങളെ മുന്നോട്ട് കൊണ്ടു പോകേണ്ടത് പ്രധാനമാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ വലിയ പ്രചരണം ആവശ്യമാണെന്നും ഇലന്തൂര്‍ സംഭവുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരെ ഒറ്റപ്പെടുത്താന്‍ സി.പി.ഐ എം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശയാത്ര നാടിൻ്റെ വികസനത്തിന് വേണ്ടിയാണ്.ഇത് ഉല്ലാസത്തിന് വേണ്ടിയല്ല. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വിമര്‍ശനം വില കുറഞ്ഞതെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് വി മുരളീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനാണ് എം വി ഗോവിന്ദന്‍ ഇന്ന് മറുപടി നല്‍കിയത്.
Story Highlights: pinarayi vijayan’s dubai is trip for the development of country-m v govindhan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here