Advertisement

ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തു; വർക്കല എസ്എൻ കോളജിൽ മൂന്ന് പേരെ പുറത്താക്കി

October 13, 2022
Google News 1 minute Read

വർക്കല എസ് എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ നടപടി സ്വീകരിച്ച് കോളജ് അധികൃതർ. പരാതിയിൽ മൂന്നു വിദ്യാർത്ഥികളെ പുറത്താക്കി. മാധവ്.എസ്, ആർ. ജിതിൻ രാജ്, ജൂബി.ബി എന്നിവരെയാണ് പുറത്താക്കിയത്.

കോളജിലെ ആൻ്റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. തിങ്കളാഴ്ചയായിരുന്നു കോളജിൽ റാഗിങ് നടന്നത്.

Story Highlights: Ragging Complaint Varkala SN College

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here