ഈരാറ്റുപേട്ടയില്‍ പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മാതാക്കല്‍ കന്നുപറമ്പില്‍ ഷാഹുലിന്റെ മകന്‍ അഫ്‌സല്‍ ആണ് മരിച്ചത്. 15 വയസായിരുന്നു. തൊടുപുഴ റോഡില്‍ ഇളപ്പുങ്കലിന് സമീപമാണ് വൈകിട്ട് നാലുമണിയോടെ അഫ്‌സല്‍ ഒഴുക്കില്‍പ്പെട്ടത്. (15 year old boy drowned in meenachilar)
ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാര്‍ കാണാന്‍ എത്തിയതായിരുന്നു അഫ്‌സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അഫ്‌സല്‍ കയത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Story Highlights: 15 year old boy drowned in meenachilar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here