പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു

പത്തനംതിട്ട പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.അഞ്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പ്രണവ് എന്ന എസ്എഫ്ഐ വിദ്യാർത്ഥിക്കാണ് സംഘർഷത്തിനിടെ കുത്തേറ്റത്.(abvp sfi fight in panthalam nss college)
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് എബിവിപി ആക്രമിച്ചു എന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രതികരിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എ ബി വി പി പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞപ്പോളാണ്. സംഘര്‍ഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
പരുക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തിച്ചു. ആരുടേയും നില ഗുരുതരമല്ല. പക്ഷെ ആയുധങ്ങൾ ഉൾെപ്പടെയുള്ളവയുമായി വിദ്യാർത്ഥികൾ കോളജിൽ എത്തുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണ്. വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തുൽ കൂടുതൽ ഇടപെടൽ ആവശ്യപ്പെട്ട് സ്‌കൂൾ മാനേജ്മെന്റ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.
Story Highlights: abvp sfi fight in panthalam nss college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here