പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എംഡിഎംഎയും കഞ്ചാവും മദ്യവും നല്‍കി പീഡിപ്പിച്ചു; 14 പേര്‍ക്കെതിരെ കേസ്

പാലക്കാട് ഒറ്റപ്പാലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ചതായി പരാതി. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നല്‍കി പീഡനം നടത്തിയെന്നാണ് പരാതി. കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. (case against 14 people who raped minor girl ottappalam)
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നിലാണ് വിഷയം ആദ്യമെത്തുന്നത്. പിന്നീട് അത്യന്തം ഗൗരവതരമായ പരാതി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു. പീഡനം നടന്ന ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്കും ഓരോ കേസുകളും കൈമാറിയിട്ടുണ്ട്. പ്രാഥമികമായി കേസ് രജിസ്റ്റര്‍ ചെയ്തത് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലാണ്.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
നിലവില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ പരിചരണത്തിലാണ് പെണ്‍കുട്ടി. പെണ്‍കുട്ടിക്ക് കൃത്യമായ ആരോഗ്യപരിചരണവും മാനസിക പിന്തുണയും ഉറപ്പുവരുത്തിയതായി സിഡബ്ല്യുസി അറിയിച്ചു.
Story Highlights: case against 14 people who raped minor girl ottappalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here