മുഖ്യമന്ത്രി നാളെ സംസ്ഥാനത്ത് മടങ്ങിയെത്തും

വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സംസ്ഥാനത്ത് മടങ്ങിയെത്തും. ദുബൈയിൽ നിന്ന് നാളെ പുലർച്ചെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തും. കൊടിയേരി ബാലകൃഷ്ണൻ്റെ മരണത്തെ തുടർന്ന് വിദേശയാത്രയുടെ ആദ്യഘട്ടം ഒഴിവാക്കി കഴിഞ്ഞ 14 നാണ് മുഖ്യമന്ത്രി നോർവേയിലേക്ക് പോയത്.
മന്ത്രിമാർക്കൊപ്പം നോർവെയും ഇംഗ്ലണ്ടും സന്ദർശിച്ച മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിന് യുഎഇയിലും ഇറങ്ങി. അതിനിടെ വിദേശയാത്ര ധൂർത്താണെന്ന ആരോപണം തുടരുകയാണ് പ്രതിപക്ഷം. യാത്രയിൽ കുടുംബത്തെ ഒപ്പം കൊണ്ടുപോയതിനെതിരെയും വിമർശനം ഉയർന്നിരുന്നു. യാത്രയുടെ ഫലം പിന്നീട് ലഭിക്കുമെന്നും കുടുംബം സ്വന്തം ചിലവിലാണ് യാത്ര ചെയ്തതെന്നുമായിരുന്നു ഇക്കാര്യത്തിലെ സിപിഐഎം വിശദീകരണം.
Story Highlights: Chief Minister will return to the state tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here