Advertisement

സിപിഐയുടെ 24ആം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

October 14, 2022
Google News 1 minute Read

സിപിഐയുടെ 24 ആം പാർട്ടി കോൺഗ്രസിന് ഇന്ന് വിജയവാഡയിൽ തുടക്കമാകും. പ്രതിനിധി സമ്മേളനം നാളെ ആരംഭിക്കും. അംഗങ്ങളുടെ പ്രായപരിധി നിശ്ചയിക്കാനുള്ള ഭരണഘടന ഭേദഗതി പാർട്ടി കോൺഗ്രസിൽ ഉണ്ടാകും.

സിപിഐ 24 ആം പാർട്ടി കോൺഗ്രസിനായി ചുവപ്പണിഞ്ഞു നിൽക്കുകയാണ് വിജയവാഡ. വിപ്ലവ പാരമ്പര്യമുള്ള വിജയവാഡ മൂന്നാം തവണയാണ് പാർട്ടി കോൺഗ്രസിന് വേദിയാകുന്നത്. പാർട്ടി കോൺഗ്രസ് വേദിയിൽ ഉയർത്താനുള്ള പതാകയുമായി കൊല്ലത്തു നിന്നും പുറപ്പെട്ട ജാഥ കഴിഞ്ഞ ദിവസം വൈകിട്ട് വിജയവാഡയിൽ എത്തി. ജനറൽ സെക്രട്ടറി ഡി രാജ പതാക ഏറ്റുവാങ്ങി.

ഇന്ന് വൈകിട്ട് പതിനായിരകണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന പൊതു സമ്മേളനത്തോടെ പാർട്ടി കോൺഗ്രസിന് ഔപചാരിക തുടക്കമാകും. പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യുന്ന പ്രതിനിധി സമ്മേളനത്തിൽ, സീതാറാം യെച്ചുരി, ദിപാങ്കർ ഭട്ടാചാര്യ, ജി ദേവരാജൻ എന്നിവർ അഭിവാദ്യം അർപ്പിക്കും. രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ റിപ്പോർട്ട്, പ്രവർത്തന റിപ്പോർട്ട് എന്നിവയിൽ 15,16 ,17 തീയതികളിൽ 3 ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ച നടക്കും. 18ന് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കും. നിലവിലെ സാഹചര്യത്തിൽ ഡി രാജ തന്നെ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. ദേശീയ കൗൺസിൽ നിർദ്ദേശിച്ച പ്രായപരിധി നടപ്പാക്കുന്നതിനായി ഭരണഘടനാ ഭേദഗതി പാർട്ടി കോൺഗ്രസിൽ ഉണ്ടാകും.

Story Highlights: cpi 24th party congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here