Advertisement

മഹാത്‌മാഗാന്ധി കാലുകുത്തിയ മണ്ണ്; മോഹൻലാലിൻ്റെ ജന്മദേശം: ഇലന്തൂർ സംസ്ഥാനത്തിനാകെ അഭിമാനം

October 14, 2022
1 minute Read

നരബലിയുടെ പേരിൽ ഇപ്പോൾ കുപ്രസിദ്ധി നേടിയ ഇടമാണ് പത്തനംതിട്ടയിലെ ഇലന്തൂർ എന്ന ഗ്രാമപ്രദേശം. എന്നാൽ സംസ്ഥാനത്തിന് ആകെ അഭിമാനമായാണ് ഇലന്തൂർ ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. മഹാത്മാഗാന്ധി സന്ദർശനം നടത്തിയിട്ടുള്ള ഇലന്തൂർ തിരുവിതാംകൂറിലെ ഖാദി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മണ്ണുമാണ്.

നരബലിയുടെ ഞെട്ടിക്കുന്ന വാർത്തകളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇലന്തൂർ വാർത്തകളിൽ ഇടം പിടിച്ചത്. എന്നാൽ ഇലന്തൂരിന്റെ ചരിത്രം ഇന്ത്യയുടെ സ്വാതന്ത്ര പോരാട്ടത്തിൽ തെളിമയോടെയുണ്ട്. 1937 ജനുവരി 20ന് ഗാന്ധിജി ഇലന്തൂർ സന്ദർശനം നടത്തി. ഗാന്ധിജിയുടെ സന്തതസചാരിയും പ്രസംഗ പരിഭാഷകനും ആയിരുന്ന കെ കുമാറാണ് ഗാന്ധിജിയെ ഇലന്തൂരിലെത്തിച്ചത്. ഗാന്ധിജി ഇലന്തൂരിലെത്തി പ്രസംഗിച്ച സ്ഥലം ഇന്ന് ഗാന്ധി സ്മാരകമാണ്. ആ വളപ്പിലാണ് പഞ്ചായത്ത് ഓഫീസും കമ്മ്യൂണിറ്റി ഹാളും പ്രവർത്തിക്കുന്നത്. ഗാന്ധിജിയുടെ സന്ദർശനത്തിന്റെ ചുവർ ചിത്രവും ചർക്കയും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ഗാന്ധിജിയെ ഇലന്തൂരിലെത്തിച്ച കെ കുമാറിനും ഈ നാട്ടിൽ സ്മാരകമുണ്ട്. ഗാന്ധി സന്ദർശനത്തിനു ശേഷം ഖദർദാസ് ടി പി ഗോപാലപിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിൽ ആദ്യമായി ഖാദി പ്രസ്ഥാനം തുടങ്ങിയതും ഇലന്തൂരിലാണ്.

ദണ്ഡി യാത്രയിലും ഉപ്പുസത്യാഗ്രഹത്തിലും ഇലന്തൂറുകാർ ഭാഗമായിരുന്നു എന്നത് ചരിത്രം. മലയാളികളുടെ പ്രിയതാരം മോഹൻലാലിൻ്റെ ജന്മദേശവും ഇലന്തൂർ തന്നെ.

Story Highlights: elanthur mahatma gandhi mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top