‘എൽദോസ് കുന്നപ്പിളിൽ ഉടൻ രാജിവയ്ക്കണം’; ഭഗവല്‍സിംഗിന് സിപിഐഎം ഭാരവാഹിത്വം ഇല്ലായിരുന്നു: ഡിവൈഎഫ്ഐ

എൽദോസ് കുന്നപ്പിളിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബലാത്സംഗവും കൊലപാതകവും ചെയ്യുന്നുവരെ സംരക്ഷിക്കുന്ന നിലപാടാണ് കെപിസിസിയുടേത്. എംഎൽഎ ഒളിവിൽ പോയത് കെപിസിസി നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വി കെ സനോജ് വിമർശിച്ചു.(Eldhose Kunnappilly need to resign says dyfi)
ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍സിംഗിന് സിപിഐഎമ്മില്‍ ഭാരവാഹിത്വം ഇല്ലായിരുന്നുവെന്ന് വി കെ സനോജ് പറഞ്ഞു.ഭഗവൽ സിംഗ് സി പി ഐ എമ്മിനെ സംരക്ഷണത്തിനുള്ള മറയാക്കുകയിരുന്നു.അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളർത്താൻ ഡിവൈഎഫ്ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും.രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും..ഈ മാസം 20 മുതൽ പരിപാടികള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
മത വിശ്വാസം അന്ധ വിശ്വാസമായി വളരുകയും അതൊരു സാമൂഹിക തിന്മയായി രൂപാന്തരപെടുകയും ചെയ്യുന്ന സംഭവങ്ങളെ ജാഗ്രതയോടെ കാണണം. ആത്മീയ വ്യാപാരികളുടെയും അന്ധവിശ്വാസ പ്രചാരകൻമാരുടെയും കൈകളിൽ നിന്ന് പാവപ്പെട്ട ജനങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്.
ശാസ്ത്ര ചിന്തയും നവോത്ഥാന ആശയങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രചരിപ്പിക്കണ്ടതിന്റെ രാഷ്ട്രീയ ഉത്തരവാദിത്വത്തിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഡിവൈഎഫ്ഐ വിപുലമായ കാമ്പയിനുകൾ സംഘടിപ്പിക്കും.ഈ ചുമതലകൾ കേരളീയ സമൂഹം ഒന്നടങ്കം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights: Eldhose Kunnappilly need to resign says dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here