Advertisement

‘കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്’; കേരളാ പൊലീസ്

October 14, 2022
3 minutes Read

കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാം സ്ഥാനത്താണെന്ന് കേരളാ പൊലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും, ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് സംസ്ഥാനത്തിന്റെ ശരാശരിയെന്നും കേരള പൊലീസ് വ്യക്തമാക്കി. നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണ്. അതിനാൽ ഇത്തരം കേസുകൾക്ക് വളരെ പ്രധാന്യം നൽകുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.(kerala ranks first in finding missing persons)

എഫ്ഐആർ രജിസ്റ്റർ ചെയ്താണ് കേസ് അന്വേഷിക്കുക. കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം നൽകി കേസ് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മിസ്സിംഗ്‌ കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പൊലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

എഫ്ഐആർ എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള ഡിഎംപിടിയുകൾ അന്വേഷണം ഏറ്റെടുക്കുന്നമെന്ന് പൊലീസ് അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

“മിസ്സിംഗ് കേസുകൾ ” യാഥാർഥ്യമറിയാം !! കാണാതായവരെ കണ്ടെത്തുന്നതിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒന്നാം സ്ഥാനത്താണ് കേരളാപോലീസ്. പുതിയ കണക്കുകൾ പ്രകാരം മിസ്സിംഗ് കേസുകൾ കണ്ടെത്തുന്നതിൽ 86 ശതമാനവും , ചൈൽഡ് മിസ്സിംഗ് കേസുകളിൽ 93.3 ശതമാനവുമാണ് കേരളപോലീസിൻ്റെ ശരാശരി.”കാണ്മാനില്ല” എന്നത് മറ്റു സംസ്ഥാനങ്ങളിൽ പരാതികൾ മാത്രമാകുമ്പോൾ കേരളത്തിലിത് എഫ്. ഐ ആർ രജിസ്റ്റർ ചെയ്താണ് (കേരള പോലീസ് ആക്ടിലെ സെക്ഷൻ 57 പ്രകാരം) അന്വേഷിക്കുന്നത്. കാണാതായവരെ കണ്ടെത്തുന്നതിലേക്ക് ഊർജിതമായ അന്വേഷണം നടത്താൻ ഇത് കരണമാകുന്നുന്നുണ്ട്.കേരളത്തെ ഞെട്ടിച്ച നരബലി ഉൾപ്പെടെ പല കേസുകളുടെയും അന്വേഷണത്തിന് തുടക്കം ഇത്തരം മിസ്സിംഗ് കേസ് ആണെന്നതിൽ തന്നെ കേരള പോലീസ് ഇത്തരം കേസുകൾക്ക് നൽകുന്ന പ്രധാന്യം മനസിലാക്കാം.മിസ്സിംഗ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സ്റ്റേഷൻ SHO FIR രജിസ്റ്റർ ചെയ്ത് ഊർജ്ജിത നടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിക്കുന്നു. വിവരം സബ് ഡിവിഷണൽ ഓഫീസർ, ജില്ലാ പോലീസ് മേധാവികൾ തുടങ്ങി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറുകയും അതാത് ജില്ലാ പോലീസ് കൺട്രോൾ റൂമിലും വിവരം ഉടൻ റിപ്പോർട്ട് ചെയ്യുന്നു. FIR എടുത്തിട്ട് 15 ദിവസങ്ങൾക്ക് ശേഷവും കാണാതായവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ ജില്ലകളിലും ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ / ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കീഴിലുള്ള District Missing Persons Tracing Unit (DMPTU) കൾ അന്വേഷണം ഏറ്റെടുക്കുന്നു.കാണാതായവർ കുട്ടികളോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ അവിവാഹിതരോ ആണെങ്കിൽ അതീവ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രാധാന്യം തന്നെയാണ് മിസ്സിംഗ്‌ കേസുകളിലും പോലീസ് ഉറപ്പാക്കുന്നത്. മിസ്സിംഗ്‌ കേസുകളിൽ ഏറ്റവും ഫലപ്രദവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നുവെന്ന് അതാത് ജില്ലാ പോലീസ് മേധാവികൾ നേരിട്ട് വിലയിരുത്തി ഉറപ്പുവരുത്തുന്നു. റേഞ്ച് ഓഫീസർമാരും മേഖലാ IG മാരും തങ്ങളുടെ ദൈനംദിന നിർദ്ദേശങ്ങളിലും കുറ്റാവലോക യോഗങ്ങളിലും മിസ്സിംഗ് കേസുകൾ കൃത്യമായി വിലയിരുത്തുന്നുണ്ട്.

Story Highlights: kerala ranks first in finding missing persons

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top