‘എല്‍ദോസ് കുന്നപ്പിള്ളിൽ ഒക്ടോബര്‍ 20നകം വിശദീകരണം നല്‍കണം’; ഇല്ലെങ്കില്‍ കടുത്ത നടപടി; കെപിസിസി

എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്ക് എതിരെ കര്‍ശന നടപടിക്കൊരുങ്ങി കെപിസിസി. ഒക്ടോബര്‍ 20-നകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ കത്ത് നൽകിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.(kpcc letter to eldose kunnappilly seeking explanation)
ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നത്. അതിനാല്‍ വിഷയത്തിലുള്ള എല്‍ദോസ് കുന്നപ്പിള്ളിയുടെ സത്യസന്ധമായ വിശദീകരണം കെപിസിസിക്ക് നിശ്ചിത സമയത്തിനകം നല്‍കണമെന്നും അല്ലാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നുമാണ് കത്തിലുള്ളത്.
Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു
അതേസമയം ഒരു ജനപ്രതിനിധിയില്‍ നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസില്‍ നിന്നുണ്ടായത്. എല്‍ദോസ് കുന്നപ്പിള്ളിയെ സംരക്ഷിക്കേണ്ട ബാധ്യത കെപിസിസിക്കില്ലെന്ന് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു.
Story Highlights: kpcc letter to eldose kunnappilly seeking explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here