‘എന്നും പുല്ല് ചെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തിരുന്നു; ഇതിന്റെ മറവിൽ കുഴിയെടുക്കുകയായിരിക്കാം’ : സംശയവുമായി നാട്ടുകാർ

പത്തനംതിട്ട ഇലന്തൂരിലെ കൊലപാതകം നടന്ന വീടിന് ചുറ്റുമുള്ള പ്രദേശം സൂക്ഷ്മമായി പരിശോധിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മുൻപ് സമീപപ്രദേശങ്ങളിൽ നടന്ന കൊലപാതകങ്ങളിലും കുറ്റകൃത്യങ്ങളിലും നരബലി കേസിലെ പ്രതികൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ( neighbors suspicion elanthoor human sacrifice )
ഭഗവത് സിംഗിന്റെയും ലൈലയുടെയും ഇലന്തൂരിലെ വീടും പരിസരവും ഇപ്പോൾ നാട്ടുകാർക്ക് പേടി സ്വപ്നമാണ്. വീടും പരിസരവും പൂർണമായി കുഴിച്ചു പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. മുൻപ് പരിസരപ്രദേശങ്ങളിൽ നടന്ന വിവിധ കുറ്റകൃത്യങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Read Also: ഇലന്തൂരിലെ നരബലി; കൊല്ലപ്പെട്ട പത്മയുടെ സ്വർണ്ണം പണയം വെച്ചിരുന്ന നിലയിൽ കണ്ടെത്തി
സ്ഥിരമായി വീട് വൃത്തിയാക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്നു എന്ന മറവിൽ ഇവർ വിവിധ കുഴികൾ എടുത്തിട്ടുണ്ടെന്ന് അയൽവാസികൾ പറയുന്നു. അതെല്ലാം പരിശോധിക്കണമെന്നാണ് ആവശ്യം.
‘എന്നും പുല്ല് ചെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തിരുന്നു; ഇതിന്റെ മറവിൽ കുഴിയെടുക്കുകയായിരിക്കാം’- പ്രദേശവാസികളിൽ ഒരാൾ പറയുന്നു. കുട്ടികളെ പുറത്തുവിടാൻ പോലും ഭയമാണെന്ന് ചിലർ പറയുന്നു.
തെളിവെടുപ്പിന്റെ ഭാഗമായി വീടിന്റെ പരിസരത്ത് കൂടുതൽ പരിശോധന നടത്താനാണ് പൊലീസിന്റെയും തീരുമാനം. അതേസമയം സംഭവസ്ഥലത്ത് വിവിധയിടങ്ങളിൽ നിന്നുള്ള സന്ദർശകരുടെ തിരക്കാണ്.
Story Highlights: neighbors suspicion elanthoor human sacrifice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here