Advertisement

മറ്റ് രാജ്യങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്; വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ല; പി രാജീവ്

October 14, 2022
Google News 2 minutes Read

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും വിദേശയാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് നിയമമന്ത്രി മന്ത്രി പി രാജീവ്. മറ്റ് രാജ്യങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. നേട്ടങ്ങൾ ബോധ്യപ്പെടാൻ സമയമെടുക്കുമെന്ന് മന്ത്രി പി രാജീവ് ട്വന്റിഫോറിനോട് പറഞ്ഞു. എൽദോസ് കുന്നപ്പിളിൽ എംഎൽഎക്കെതിരായ കേസ് ഗൗരവമായ പ്രശ്‌നമെന്ന് പി രാജീവ് പറഞ്ഞു. നിയമ നടപടികൾ സ്വീകരിച്ചു. പൊലീസ് ആവശ്യമായ നടപടി എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.(p rajeev about ministers foriegn trip)

അതേസമയം പീഡനക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ജനപ്രതിനിധിയായതിനാൽ തുടർ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണർ നിയമസഭ സ്പീക്കർക്ക് കത്ത് നൽകി. അനുമതി ലഭിച്ചാലുടൻ തുടർനടപടികളിലേക്ക് കടക്കും.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

ചൊവ്വാഴ്ച മുതൽ എം.എൽ.എ ഒളിവിലെന്നാണ് പൊലീസ് വിലയിരുത്തൽ. എം.എൽ.എ ഹോസ്റ്റൽ ഉൾപ്പെടെ എൽദോസ് കുന്നപ്പള്ളി എത്താൻ സാധ്യതയുള്ള സ്ഥലങ്ങളും നിരീക്ഷണത്തിലാക്കും. നാളത്തെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി തീരുമാനം കൂടി അറിഞ്ഞ ശേഷമാവും കടുത്ത നടപടിയിലെക്ക് കടക്കുക.

അതിനിടെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടിയും തുടങ്ങി.ഇന്ന് രഹസ്യ മൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷ നൽകും.

Story Highlights: p rajeev about ministers foriegn trip

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here