പെരുമ്പാവൂര്‍ എംഎല്‍എയെ കാണാനില്ല; പൊലീസില്‍ പരാതി നല്‍കി ഡിവൈഎഫ്‌ഐ

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ഡിവൈഎഫ്‌ഐ ആണ് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പീഡന പരാതി ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പൊലീസില്‍ പരാതി നല്‍കിയത്. (Perumbavoor MLA elshose kunnappillil missing; DYFI lodged a complaint)
എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കെപിസിസിയും കടുത്ത നടപടിക്ക് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 20-നകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ കത്ത് നല്‍കിയതായി സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.
Story Highlights: Perumbavoor MLA elshose kunnappillil missing; DYFI lodged a complaint
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here