Advertisement

‘മാ ഭാരതി കേ സപൂത്’; രക്തസാക്ഷി കുടുംബങ്ങളുടെ ക്ഷേമനിധിക്കായി വെബ്‌സൈറ്റ് പുറത്തിറക്കി

October 14, 2022
Google News 2 minutes Read

സായുധ സേനാ യുദ്ധത്തിൽ വീരമൃത്യു വരിച്ചരുടെ ക്ഷേമനിധി ഫണ്ടിലേക്ക് സംഭാവന നൽകാൻ പൗരന്മാരെ പ്രാപ്തരാക്കുന്ന വെബ്‌സൈറ്റ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കി. ദേശീയ യുദ്ധസ്മാരക സമുച്ചയത്തിൽ നടന്ന ചടങ്ങിലാണ് ‘മാ ഭാരതി കേ സപൂത്’ പോർട്ടൽ ലോഞ്ച് ചെയ്തത്.

മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ദേശസ്‌നേഹികളായ ഇന്ത്യക്കാർക്ക് ഈ മഹത്തായ ലക്ഷ്യത്തിൽ ചേരുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിനാണ് വെബ്‌സൈറ്റ് ആരംഭിച്ചത്. ഫണ്ടിലേക്ക് നേരിട്ട് ഓൺലൈനായി സംഭാവന നൽകാൻ വെബ്‌സൈറ്റ് വഴി സാധിക്കും. ഓൺലൈൻ സംഭാവനയുടെ സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സൈനിക ഓപ്പറേഷനിൽ ജീവൻ നഷ്ടമാവുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്യുന്ന സൈനികർ, നാവികർ, വ്യോമസേനാ ഉദ്യോഗസ്ഥർ എന്നിവരുടെ കുടുംബങ്ങൾക്ക് ഉടനടി സാമ്പത്തിക സഹായം നൽകുന്നതിന് ഉപയോഗിക്കുന്ന ഒരു ട്രൈ-സർവീസ് ഫണ്ടാണ് AFBCWF. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മൂന്ന് സർവീസുകളുടെയും തലവന്മാർ, നിരവധി പരമവീര ചക്ര അവാർഡ് ജേതാക്കൾ, മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥർ, വിവിധ കോർപ്പറേറ്റ് മേധാവികൾ, ബാങ്കുകളുടെ ചെയർമാനും മാനേജിംഗ് ഡയറക്ടർമാരും, പ്രമുഖ കായിക വിദഗ്ധരും മറ്റ് സെലിബ്രിറ്റികളും ചടങ്ങിൽ പങ്കെടുത്തു.

വെല്ലുവിളികൾക്കിടയിലും കരസേനയുടെ മൂന്ന് വിഭാഗങ്ങളും തങ്ങളുടെ കർത്തവ്യം ആത്മാർത്ഥമായി നിർവഹിച്ചതായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ തന്റെ പ്രസംഗത്തിൽ പറഞ്ഞു. നടൻ അമിതാഭ് ബച്ചൻ ഒരു വീഡിയോ സന്ദേശത്തിൽ ഫണ്ടിലേക്ക് സംഭാവന നൽകാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. അദ്ദേഹം ഈ സംരംഭത്തിന്റെ ‘ഗുഡ്‌വിൽ അംബാസഡർ’ ആണ്.

Story Highlights: Rajnath Singh launches website for citizens to contribute to Armed Forces fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here