‘വ്യാജ വാർത്തകൾ’ തടയാൻ കർശന നിയമവുമായി തുർക്കി

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമം കർശനമാക്കി തുർക്കി. വ്യാജ റിപോർട്ടുകൾ നൽകുന്ന മാധ്യമ സ്ഥാപനങ്ങൾക്കും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും മൂന്ന് വർഷം വരെ തടവുശിക്ഷ നൽകുന്ന പുതിയ മാധ്യമ നിയമത്തിന് തുർക്കി പാർലമെന്റ് അംഗീകാരം നൽകി. പുതിയ നിയമങ്ങൾ മാധ്യമങ്ങൾക്ക് മേലുള്ള സർക്കാരിന്റെ ആധിപത്യം കൂടുതൽ ഉറപ്പിക്കുന്നു.
പൊതുജനങ്ങളിൽ ഉത്കണ്ഠയോ ഭയമോ പരിഭ്രാന്തിയോ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷ, പൊതു ക്രമം, പൊതുജനാരോഗ്യം എന്നിവയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുന്നതാണ് പുതുയ നിയമം. യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ചോ ഒരു സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായോ കുറ്റകൃത്യം ചെയ്താൽ ശിക്ഷ വർധിപ്പിക്കും.
അന്തിമ അംഗീകാരത്തിനായി ബിൽ ഇപ്പോൾ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. നിയമം മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഉയർന്നു കഴിഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡൻറ്, പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമ സ്വാതന്ത്ര്യം എന്ന വിഷയം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
Story Highlights: Turkey Introduces Jail Terms For “Fake News”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here