Advertisement

മുടിക്ക് കുത്തിപ്പിടിച്ച് യുവതിയെ വലിച്ചിഴച്ചു, നെഞ്ചില്‍ ചവിട്ടി നിന്നു, ചൂരല്‍ കൊണ്ടും മര്‍ദനം; വാസന്തി മഠത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

October 14, 2022
Google News 4 minutes Read

പത്തനംതിട്ട മലയാലപ്പുഴയിലെ വാസന്തി മഠത്തിലെത്തിയ സ്ത്രീയെ മന്ത്രവാദത്തിന്റെ പേരില്‍ മന്ത്രവാദിയെന്ന് സ്വയം വിളിക്കുന്ന ശോഭന ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ അറസ്റ്റിലായ ശോഭന മഠത്തിലെത്തിയ സ്ത്രീയുടെ നെഞ്ചില്‍ ചവിട്ടി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുവതിയുടെ മുടിക്കെട്ടില്‍ പിടിച്ച് ശോഭന വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. (violence in the name of black magic video from malayalappuzha vasanthi madam )

ചൂരല്‍ കൊണ്ട് യുവതിയെ ശോഭന അതിക്രൂരമായാണ് ആക്രമിക്കുന്നത്. ബന്ധുവിന്റെ കൂടി സാന്നിധ്യത്തിലാണ് യുവതിയെ ശോഭന അതിക്രൂരമായി മര്‍ദിച്ച് നിലത്ത് വലിച്ചിഴയ്ക്കുന്നത്. ബാധ ഒഴിപ്പിക്കുകയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ആക്രമണം.

മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തെ കുറിച്ചുള്ള വാർത്ത 24 ഇന്നലെ പുറത്തുവിട്ടത്തിന് പിന്നാലെയാണ് പൊലീസ് മന്ത്രവാദിനിയെയും ഭർത്താവ് എന്ന് കരുതുന്ന യുവാവിനെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം ആണ് പ്രതികളെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്കെതിരെ ഐ പി സി 420 508 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് കോടതി രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തത്.

Story Highlights: violence in the name of black magic video from malayalappuzha vasanthi madam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here