Advertisement

കെ സുധാകരന്റെ വീട്ടില്‍ നിന്ന് ‘കൂടോത്ര’ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പരിശോധന നടത്താന്‍ സുധാകരനോട് നിര്‍ദേശിച്ചത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

July 4, 2024
Google News 3 minutes Read
black magic items K Sudhakaran's home Kannur

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂര്‍ നാടാലിലെ വീട്ടില്‍നിന്ന് കൂടോത്ര അവശിഷ്ടങ്ങളെന്ന് സംശയിക്കുന്ന സാധനങ്ങള്‍ കണ്ടെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിര്‍ദേശപ്രകാരം മൂന്നുമാസം മുന്‍പ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്. ( black magic items K Sudhakaran’s home Kannur)

തുടര്‍ച്ചയായി ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനായിരുന്നു. പിന്നാലെ ഉണ്ണിത്താന്‍ തന്നെ എത്തിച്ച ആത്മീയ ആചാര്യന്റെ പരിശോധന നടന്നു. കണ്ണൂര്‍ നടാലിലെ വീടിന്റെ കന്നിമൂലയില്‍ കുഴിച്ചിട്ട നിലയില്‍ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി. രാജ്‌മോഹന്‍ ഉണ്ണിത്താന്റെയും കെ സുധാകരന്റെയും സാന്നിധ്യത്തില്‍ ആയിരുന്നു കൂടോത്രം പരിശോധന. ഈ ഘട്ടത്തിലെ ഇരുവരുടെയും ശബ്ദസംഭാഷണങ്ങളും പുറത്തുവന്നു.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

പിന്നീടും കെ സുധാകരന് ആരോഗ്യപ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ രാജ് മോഹന്‍ ഉണ്ണിത്താന്‍ ആത്മീയ ആചാര്യനെ വീണ്ടും എത്തിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ നിന്നും സമാന തകിടുകളില്‍ കണ്ടെത്തി. വിശ്വാസമായാലും അന്ധവിശ്വാസമായാലും കൂടോത്രം ചില്ലറ പൊല്ലപ്പല്ല ഉണ്ടാക്കിയത്. കോണ്‍ഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണന്‍ പെരിയരയുടെ ദുര്‍മന്ത്രവാദ ആരോപണത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Story Highlights : black magic items K Sudhakaran’s home Kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here