Advertisement

ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിൽ വൈരാഗ്യം; ഒമ്പതാം ക്ലാസുകാരന് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ക്രൂരമർദനം

October 15, 2022
3 minutes Read
CPIM local secretary beat up student

ട്യൂഷൻ സെന്ററിൽ ചേർക്കാത്തതിന്റെ വൈരാഗ്യമൂലം ബാലരാമപുരത്തു വിദ്യാർത്ഥിക്ക് ക്രൂരമർദനം. ചാവടിനട സ്വദേശി ശിവദത്തിനാണ് മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ശിവദത്ത്. തലയ്ക്ക് ഇടിച്ചെന്നും മുഖത്ത് അടിച്ചെന്നും വിദ്യാർത്ഥി പരാതിപ്പെട്ടു ( CPIM local secretary beat up student ).

സിപിഐഎം വെങ്ങാനൂർ ലോക്കൽ സെക്രട്ടറി എ.രാജയ്യൻ മർദിച്ചുവെന്നാണ് പരാതി. രാജയ്യൻ ചാവടിനടയിൽ പ്രവർത്തിക്കുന്ന യൂണിയൻ അക്കാദമി ഉടമയാണ്. ബാലരാമപുരം പൊലീസ് കേസെടുത്തു.

Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും

സംഭവത്തെക്കുറിച്ച് കുട്ടി പറയുന്നതിങ്ങനെ: സ്കൂളിൽ നിന്ന് സഹോദരിയെ വിളിക്കാൻ പോകുന്നതിനിടയിൽ സമീപത്തെ ട്യൂഷൻ സെന്ററിലുണ്ടായിരുന്നു സുഹൃത്തിന്റെ കൈയിൽ തന്റെ ബാ​ഗ് ഏൽപ്പിച്ചു. ബാ​ഗിന് ഭാരം ഉള്ളത് കൊണ്ട് തന്നെ അതുമായി സ്കൂളിലെ സ്റ്റെപ്പ് കയറാൻ കഴിയാത്തതിനാൽ ആണ് അങ്ങനെ ഏൽപ്പിച്ചത്. എന്നാൽ ട്യൂഷൻ ക്ലാസ് ആരംഭിച്ചതോടെ സെന്ററിന് മുന്നിലെ സ്റ്റെപ്പിൽ ബാ​ഗ് വച്ച് സുഹൃത്ത് ക്ലാസിലേക്ക് പോയി.

Read Also: സിനിമകളിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെ താമരശേരി രൂപത

മടങ്ങിയെത്തിയ താൻ ബാ​ഗ് എടുക്കാൻ നോക്കുമ്പോഴാണ് ട്യൂഷൻ സെന്റർ നടത്തുന്ന രാജയ്യൻ അങ്ങോട് എത്തുന്നത്. തുടർന്ന് കണ്ടവർക്ക് വലിഞ്ഞു കേറി വരാനുള്ള സ്ഥലമല്ലിതെന്ന് പറഞ്ഞ് അദ്ദേഹം തന്നെ മർദിച്ചുവെന്നാണ് വിദ്യാർത്ഥി പറയുന്നത്.

Story Highlights: woman rider run over after being hit by a parked car door

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top