എകെജി സെന്റർ ആക്രമണം; രണ്ടു പേരെ കൂടി പ്രതി ചേർത്തു
October 15, 2022
1 minute Read

എകെജി സെന്റർ ആക്രമണക്കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സുഹൈൽ വനിതാ നേതാവ് ടി.നവ്യ എന്നിവരെയാണ് പ്രതി ചേർത്തത്.
കേസിലെ ഒന്നാം പ്രതിയായ ജിതിനെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ക്കുമെന്ന വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവ് ശേഖരണത്തിന് ശേഷമാണ് രണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതിചേര്‍ത്തത്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തക നവ്യ ടി എന്നിവരെയാണ് പ്രതി ചേർത്തത്. ആക്രമണം ആസൂത്രണം ചെയ്തത് സുഹൈൽ ഷാജഹാൻ ആണ്. മൊഴിയെടുപ്പിന് വിളിപ്പിച്ചതോടെ സുഹൈൽ മുങ്ങി. പിന്നാലെ നവ്യയും ഒളിവിലായി.
Story Highlights: AKG Center Attack; Accused added two more people
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement