ബഹ്‌റൈന്‍ മീഡിയ സിറ്റിയുടെ യൂണികോ ശ്രാവണ മഹോത്സവത്തിന്റെ സമാപനം ഇന്ന്

ബഹ്‌റൈന്‍ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ശ്രാവണ മഹോത്സവം ഇന്ന് സമാപിക്കും. ബഹ്‌റൈനിലെ ചെറുതും വലുതുമായ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ബഹ്‌റൈന്‍ മീഡിയ സിറ്റി ഓണാഘോഷം സംഘടിപ്പിച്ചത്. (Bahrain media city sravana utsavam concludes today)
ഇരുപതാം ദിവസമായ ഇന്നലെ ആയിരത്തിലധികം തൊഴിലാളികള്‍ക്ക് ഓണാഘോഷത്തില്‍ പങ്കെടുക്കുവാനും ഓണസദ്യ കഴിക്കുവാനും അവസരമൊരുക്കിയിരുന്നു. ഇന്ന് ബി എം സി ഫിലിം പ്രൊഡക്ഷന്‍ ബാനറില്‍, മീഡിയ സിറ്റി നിര്‍മ്മിക്കുന്ന ആദ്യത്തെ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും നടക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
സമാപന സമ്മേളന ചടങ്ങില്‍ പ്രശസ്ത നടന്‍ ശിവജി ഗുരുവായൂര്‍ മുഖ്യാതിഥിയായിരിക്കും. ആദ്യമായി നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധായകന്‍ ഷമീര്‍ ഭരതന്നൂര്‍ വിശിഷ്ട അതിഥി ആയിരിക്കും. ചടങ്ങില്‍വച്ച് ബി എം സി ഫിലിം സൊസൈറ്റി നിര്‍മ്മിക്കുന്ന 5 ഷോര്‍ട്ട് ഫിലിമുകള്‍ അടങ്ങിയ ഷെല്‍ട്ടര്‍ എന്ന അന്തോളജി സിനിമയുടെ പോസ്റ്റര്‍ പ്രകാശനവും നടക്കും എന്ന് ഫിലിം സൊസൈറ്റി ഡയറക്ടര്‍മാരായ പ്രകാശ് വടകര, ജയ മേനോന്‍ എന്നിവര്‍ പറഞ്ഞു.
സാമൂഹ്യ സാംസ്‌കാരിക സംഘടനാ നേതാക്കന്മാര്‍ പങ്കെടുക്കുന്ന സമാപനസമ്മേളനത്തില്‍ നിരവധി കലാപരിപാടികളും അരങ്ങേറും എന്ന ബി എം സി ഫിലിം സൊസൈറ്റി കോര്‍ഡിനേറ്റര്‍ അന്‍വര്‍ നിലമ്പൂര്‍ പറഞ്ഞു. 21 ദിവസം നീണ്ടുനിന്ന ഓണാഘോഷങ്ങള്‍ വിജയകരം ആക്കി കൂടെ നിന്ന് പ്രവര്‍ത്തിച്ച 51 അംഗ കമ്മിറ്റിക്കും മറ്റെല്ലാ സഹകാരികള്‍ക്കും വിവിധ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ ചെറിയാന്‍ നന്ദി പറഞ്ഞു.
Story Highlights: Bahrain media city sravana utsavam concludes today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here