‘എന്നെ കടിച്ച പാമ്പ് ചത്തു’; രാജവെമ്പാലയുമായി മദ്യപാനി ആശുപത്രിയിലേക്ക്
ഉത്തര്‍പ്രദേശില്‍ ചത്ത രാജവെമ്പാലയുമായി ആശുപത്രിയിലെത്തി മദ്യപാനി. തന്നെ കടിച്ച പാടെ രാജവെമ്പാല ചത്തെന്നും കാലിലും കൈയിലും രണ്ടുതവണ കടിച്ചതിന് ശേഷമാണ് ചത്തതെന്നും മദ്യപാനി പറഞ്ഞു. യുപിയിലെ
കുഷിനഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവമുണ്ടായത്.
രാജവെമ്പാലയുമായി അത്യാഹിത വിഭാഗത്തിലേക്ക് മദ്യപാനിയെത്തിയപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ഡോക്ടര്‍മാര്‍. പദ്രൗണ സ്വദേശിയായ സലാവുദ്ദീന്‍ മന്‍സൂരിയാണ് മദ്യാസക്തിയില്‍ ചത്ത പാമ്പിനെയുമെടുത്ത് ആശുപത്രിയിലെത്തിയത്.
ചത്ത പാമ്പിനെ പോളിത്തീന്‍ കവറിലിട്ടാണ് മന്‍സൂരി ആശുപത്രിയില്‍ എത്തിയത്. തന്നെ കടിച്ച മൂന്നടിയോളം നീളമുള്ള രാജവെമ്പാല തന്റെ അടി കൊണ്ട് പരുക്കേറ്റതിനെ തുടര്‍ന്നാണ് ചത്തതെന്നും പാമ്പുകടിയേറ്റതിന് തനിക്ക് ആന്റി വെനം ഇഞ്ചക്ഷന്‍ നല്‍കണമെന്നും മന്‍സൂരി ഡോക്ടര്‍മാരോട് പറഞ്ഞു. മദ്യലഹരിയിലായിരുന്ന താന്‍ റെയില്‍ വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോള്‍ പാമ്പ് കടിക്കുകയായിരുന്നെന്നും താന്‍ അതിനെ അടിച്ചുകൊന്നതാണെന്നും മന്‍സൂര്‍ സമ്മതിച്ചു.
Read Also: കോട്ടയത്ത് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടി, വിഡിയോ
ലോകത്തിലെ ഏറ്റവും വലിയ വിഷമുള്ള പാമ്പായ രാജവെമ്പാലയ്ക്ക് 18 അടി വരെ നീളമുണ്ടാകും. കടിച്ചാല്‍ മരണം ഉറപ്പാണ്.
Story Highlights: Drunk man takes king cobra to hospital says snake died after biting him
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here