ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം രാജ്യത്തെ തകര്‍ക്കുന്നത്; രാഹുല്‍ ഗാന്ധി

ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം രാജ്യത്തെ തകര്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ ബല്ലാരിയില്‍ നടന്ന റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
‘ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ രാജ്യത്തെ തകര്‍ക്കുകയാണ്. ആ ഒരു ചിന്ത രാജ്യത്തെ ആയിരക്കണക്കിന് ആളുകള്‍ക്ക് തോന്നുന്നതിനാലാണ് ഞങ്ങളീ യാത്രയ്ക്ക് ‘ഭാരത് ജോഡോ യാത്ര’ എന്ന് പേരിട്ടത്. രാഹുല്‍ പറഞ്ഞു.
Read Also: ഹിമാചലിൽ ബിജെപിക്ക് വെല്ലുവിളിയായി ഭരണവിരുദ്ധ വികാരം; അമിത് ഷായുടെ നേത്യത്വത്തിൽ ശക്തമായ പ്രചാരണത്തിന് ബിജെപി ഇന്ന് തുടക്കമിടും
സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര 3,570 കിലോമീറ്റര്‍ പിന്നിട്ടു.38-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ജോഡോ യാത്ര. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതകള്‍ മെച്ചപ്പെടുത്താനുള്ള തന്ത്രമായി കോണ്‍ഗ്രസ് വിലയിരുത്തുന്ന ജോഡോ യാത്ര, ജമ്മു കശ്മീരില്‍ അവസാനിക്കും.
Story Highlights: ideology of rss will destroy india says rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here