കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന ബസിനും കളർ കോഡ് ബാധകം; വാഹന ഉടമയോട് വിശദീകരണം തേടി എംവിഡി

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സഞ്ചരിക്കുന്ന ബസിനും കളർ കോഡ് ബാധകമെന്ന് മോട്ടോർ വാഹന വകുപ്പ്. അനുമതിയില്ലാതെ വാഹനത്തിൽ പരസ്യം പതിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. തിങ്കളാഴ്ച എറണാകുളം ആർടിഒക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. മഞ്ഞ നിറത്തിലുള്ള ബസ് നാളെയും കൂടി മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്.
ടീം പരിശീലനത്തിനിടെ പനമ്പള്ളി നഗറിൽ വച്ച് ടീം സഞ്ചരിക്കുന്ന ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. മഞ്ഞ നിറത്തിലുള്ള ബസിൽ ടീമിന്‍റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും പരസ്യ വാചകങ്ങളും പതിച്ചിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ബസ് പരിശോധിച്ചതെന്നും ഹൈക്കോടതി ഉത്തരവ് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Read Also: 45% വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനിമുതല്‍ യാത്രാ പാസ് അനുവദിക്കും; മന്ത്രി ആന്റണി രാജു
Story Highlights: Kerala Blasters Bus Colour code
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here